Friday, April 19, 2024
HomeInternationalഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി

ഇല്ലിനോയ് : ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി. സെപ്റ്റംബര്‍ 17ന് നടന്ന ഹൗസ് ഇന്റലിജന്‍സ് കമ്മറ്റിയിലാണ് രാജാ തന്റെ ആശങ്കയറിച്ചത്. നല്ല അയല്‍രാജ്യങ്ങളുടെ പെരുമാറ്റ രീതിയല്ല ചൈനയുടേതെന്നു കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.

കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് ഭേദഗതി അവതരിപ്പിച്ച് കൊണ്ടുവന്ന പ്രമേയത്തില്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും യുഎസ് ഹൗസ് അത് പാസാക്കുകയും ചെയ്തിരുന്നു. ഇതേ രീതിയിലുള്ള മറ്റൊരു പ്രമേയം കൃഷ്ണമൂര്‍ത്തി സെനറ്റില്‍ അവതരിപ്പിച്ചതും പാസായിരുന്നു.

1996 ലെ ഇന്ത്യാ ചൈനാ കരാര്‍ ലംഘിച്ചു അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തിയതായി ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും, അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് രാജാ കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടു.

അമേരിക്ക സമാധാനത്തിന്റെ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുമെന്നും, അതിര്‍ത്തിലെ സംഭവ വികാസങ്ങള്‍ സശ്രദ്ധം വീക്ഷിച്ചുവരികയാണെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments