നീ ആത്മഹത്യ ചെയ്താല്‍ ഞാൻ ഡെഡ് ബോഡി കാണാന്‍ വന്നോളാം; സന്ദേശമയച്ച ഭർത്താവ് അറസ്റ്റിൽ

suicide

ചാറ്റിങ്ങിലൂടെ ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. അഴീക്കോട് സ്വദേശിയായ അഴീക്കചാലിലെ സി മുകേഷിനേയാണ് പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മുകേഷിന്റെ ഭാര്യയായ സിമിയി ഈ മാസം 14 ന് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആത്മഹത്യക്കുള്ള കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സിമിയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിലേക്ക് സംയങ്ങള്‍ നീണ്ടത്. സംഭവ ദിവസം പുലര്‍ച്ചെ 3.56 മുതല്‍ 4.35 വരെ ഭര്‍ത്താവയച്ച 33 സന്ദേശങ്ങള്‍ .പോലീസ് കണ്ടെത്തി. ആത്മഹത്യ ചെയ്യുമെന്ന് പുലര്‍ച്ചെ സിമി ഭര്‍ത്താവിന് സന്ദേശമയച്ചിരുന്നു. ജനല്‍ക്കമ്ബിയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ചിത്രവും സിമി ഭര്‍ത്താവിന് അയച്ചു കൊടുക്കയും ചെയ്തു. നീ ആത്മഹത്യ ചെയ്താല്‍ താന്‍ ഡെഡ് ബോഡി കാണാന്‍ വന്നോളാം എന്നായിരുന്നു മുകേഷിന്‍രെ മറുപടി. ഇതിന് ശേഷമാണ് സിമി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍ മുകേഷ് ഇതെല്ലാം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.