Saturday, February 15, 2025
HomeKeralaമന്ത്രി തോമസ് ചാണ്ടി ഹൈക്കോടതി ജഡ്ജിക്കെതിരെ രംഗത്തെത്തി

മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതി ജഡ്ജിക്കെതിരെ രംഗത്തെത്തി

ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി മുന്‍ മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കായല്‍ കൈയേറ്റക്കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെയാണ് മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് തോമസ് ചാണ്ടി പരാതി നല്‍കിയിട്ടുള്ളത്. തന്റെ രാജി ലക്ഷ്യവച്ചാണ് ഹൈക്കോടതി ജഡ്ജി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് തോമസ് ചാണ്ടിയുടെ പരാതിയില്‍ ആരോപിച്ചു.

2010 ല്‍ മാത്തൂര്‍ ദേവസ്വത്തിനെതിരെ തന്റെ ബന്ധുക്കള്‍ നല്‍കിയ കേസുകളില്‍ ദേവസ്വത്തിനുവേണ്ടി ഹാജരായത് അന്ന് അഭിഭാഷകനായിരുന്ന ദേവന്‍ രാമചന്ദ്രനായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. 2010 ല്‍ അഞ്ച് കേസുകളാണ് തന്റെ ബന്ധുക്കള്‍ മാത്തൂര്‍ ദേവസ്വത്തിനെതിരെ നല്‍കിയിരുന്നത്. അവയില്‍ ദേവന്‍ രാമചന്ദ്രന്‍ മാത്തൂര്‍ ദേവസ്വത്തിനുവേണ്ടി ഹാജരായിരുന്നുവെന്നാണ് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കായല്‍ കൈയേറ്റ വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ളവരുടെ കടുത്ത പരാമര്‍ശങ്ങളാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി, ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.എന്‍ രവീന്ദ്രനും ഉള്‍പ്പെട്ട ബഞ്ചാണ് തള്ളിയത്. തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച ഹൈക്കോടതി ഹര്‍ജി ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments