Thursday, March 28, 2024
HomeNationalമാന്‍ കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി വനിത

മാന്‍ കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി വനിത

മാതൃത്വത്തിന് അതിര്‍വരമ്പുകളില്ല, സ്വന്തം കുട്ടിയെ പോലെ മാന്‍ കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി വനിതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ അമ്മയുടെ സ്‌നേഹത്തെ സ്തുതിക്കുകയാണ് ഏവരും. പ്രശസ്ത ഷെഫായ വികാസ് ഖന്നയാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളിലൂടെ ഷെയര്‍ ചെയ്തത്. ജോധ്പുരില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തിയത്. ബിലൗഡ് ഇന്ത്യ എന്ന പേരിലുള്ള വരാനിരിക്കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായി രാജസ്ഥാനില്‍ ഗവേഷണത്തിനെത്തിയതായിരുന്നു വികാസ്. അതിനിടയിലാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതി വികാസിന്റെ ശ്രദ്ധയില്‍ പെട്ടത്. മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തരമായൊരു രൂപമാണ് അനുകമ്പ എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ചിത്രം പങ്കു വെച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments