Thursday, April 25, 2024
HomeCrimeഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്

മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതികളായവർക്ക് അവരുമായി മുൻ പരിചയമില്ലെന്നും. വ്യക്തിപരമായ കാരണങ്ങളോ ശത്രുതയോ അല്ല കൊലപാതകത്തിന് പിന്നിലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേ സമയം കൊലപാതകത്തിനായി സനാതൻ സൻസ്ത അഞ്ച് വർഷത്തെ തയ്യാറെടുപ്പ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.സംഭവത്തില്‍ ഒന്നാം പ്രതി അമോല്‍ കാലെ, രണ്ടാം പ്രതി പരശുറാം വാഗ്മര്‍ എന്നിവര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 9234 പേജ് ദൈര്‍ഘ്യമുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്.

ഗൗരി ലങ്കേഷ് ചില പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചു, അതിനെ കുറിച്ച് എഴുതി, സംസാരിച്ചു ഇതാണ് കൊലപാതക്തതിൽ കലാശിച്ചതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ് ബാലൻ പിടിഐയോട് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി അനുവാദം വാങ്ങിയിട്ടുണ്ട്. ആദ്യ ചാർജ് ഷീറ്റ് കഴിഞ്ഞ മെയിലായിരുന്നു തയ്യാറാക്കിയത്. ഹിന്ദുത്വത്തിനെതിരെ എഴുതിയതിനും സംസാരിച്ചതിനും 55 വയസ്സുള്ള ഗൗരി ലഖേഷിനെ അവരുടെ വീടിന് മുന്നിൽ വെച്ചായിരുന്നു വെടിവെച്ച് കൊലപ്പെടുത്തിയത്. ദേശീയതലത്തിൽ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയർന്നു. തുടർന്ന് സിദ്ദരാമയ്യ സർക്കാർ കേസന്വേഷണത്തിനായി പുതിയ അന്വഷണ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്നാം പ്രതി അമോല്‍ കാലെ, രണ്ടാം പ്രതി പരശുറാം വാഗ്മര്‍ എന്നിവർ ഉൾപ്പെടെ 19 പേരാണ് അന്വേഷണസംഘം പ്രതികളാക്കിയിരിക്കുന്നത്. എംഎം കൽബുർഗി, നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരെ കൊലപ്പെടുത്തിയതിലും ഈ സംഘത്തിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

ഗൗരിയുടെ മരണത്തോടെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്. ഈ കാരണം കൊണ്ടാവാം അദ്ദേഹവും അക്രമികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഗിരീഷ് കര്‍ണാട്, കെഎസ് ഭഗവാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ക്കെതിരെയും ഭീഷണിയുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രി മൗനം തുടര്‍ന്നതില്‍ പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരിലാണ് അദ്ദേഹത്തെ കൊല്ലാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ ശ്രമിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗൗരിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി പരശുറാം വാഗ്മാരെ പ്രകാശ് രാജ് തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നതായി സമ്മതിച്ചിരുന്നു.ബിജെപിയും അതിന് നേതൃത്വം കൊടുക്കുന്നവരും വെറുപ്പിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. അതില്‍ വിശ്വസിക്കുന്നവര്‍ രാജ്യത്തിനും സമൂഹത്തിനും ആപത്താണ്. അവര്‍ ഈ നാട് നശിപ്പിക്കും.

ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇല്ലാതാക്കുമെന്നാണ് ഇതിലൂടെ മനസിലാവുന്നത്. എന്നാല്‍ എന്റെ ശബ്ദം ഇനിയും ഉച്ചത്തില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുമെന്ന നിലപാടിലാണ് പ്രകാശ് രാജ് മുന്നോട്ട് പോകുന്നത്.ജഞാനപീഠ അവാര്‍ഡ് ജേതാവ് ഗിരീഷ് കര്‍ണാടിനെയും ഇവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭഗവാനും കര്‍ണാടുമാണ് പട്ടികയിലെ പ്രമുഖര്‍. ഓപ്പറേഷന്‍ കാക എന്ന പേരില്‍ ഗിരീഷ് കര്‍ണാടിനെ കൊല്ലാന്‍ പ്രത്യേക പദ്ധതിയും ഇവര്‍ തയ്യാറാക്കിയിരുന്നു. അതേസമയം ഹിന്ദുത്വ തീവ്രവാദികള്‍ സ്ലീപ്പര്‍ സെല്ലുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ വലിയ പാടാണെന്നും പോലീസ് നേരത്തെ പറഞ്ഞിരുന്നു.

ഗൗരി ലങ്കേഷും രണ്ടു വര്‍ഷം മുന്‍പ് സാമാന രീതിയില്‍ കൊല്ലപ്പെട്ട കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്നുള്ള ഫോറന്‍സിക് റിപ്പോർട്ടുണ്ടായിരുന്നു. ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിക്കാന്‍ ഉപയോഗിച്ചത് 7.65 എംഎം നാടന്‍ തോക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവര്‍ക്കും ഇതില്‍ നിന്നാണ് വെടിയേറ്റതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്നുന്നള്ള സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു.

ഗൗരി ലങ്കേഷ് വധിക്കപ്പെടുന്നതിന് രണ്ടുവര്‍ഷം മുന്‍പ് 2015 ആഗസ്ത് 30 നാണ് കല്‍ബുര്‍ഗി വെടിയേറ്റ് മരിക്കുന്നത്. കല്യാണ്‍ നഗറിലെ വീട്ടില്‍ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ബൈക്കിലെത്തിയ രണ്ടംഗസംഘം കല്‍ബുര്‍ഗിയെ വെടി വെച്ചു കൊലപ്പെടുത്തുകയായിരുന്നു. യുക്തി വാദിയും പുരോഗമന സാഹിത്യകാരനുമായ നരേന്ദ്ര ധബോല്‍ക്കര്‍, ഇടതുനേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവര്‍ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടതും സമാനരീതിയിലായിരുന്നു.ഹിന്ദു വിരുദ്ധയായ ഗൗരി ലങ്കേഷ് വധിക്കപ്പെടേണ് വ്യക്തിയാണെന്നായിരുന്നു കേസില്‍ അറസ്റ്റിലായ ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാറിന്റെ മൊഴി. കേസില്‍ പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത പ്രതിയായിരുന്നു നവീന്‍ കുമാര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments