ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ പരിപാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവിന്റേതായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വീഡിയോകളിലൂടെ ആള്‍ക്കാരുടെ വോട്ട് നേടുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിക്കണം. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല.
“സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ദുരിതം നേരിടേണ്ടിവരില്ലായിരുന്നു” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ 55-60 വര്‍ഷങ്ങളിലെ മോശം അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അവര്‍ ശക്തരായിത്തീരുമായിരുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.