മഹാരാഷ്ട്രയില്‍ പുലിയെ വെടിവെച്ചു കൊന്നതില്‍ കാലിഫോര്‍ണിയയില്‍ പ്രതിക്ഷേധം

Indian American San Francisco Bay Area Residents Protest Against Killing of Tigress Avni

സാന്‍ഹൊസെ (കാലിഫോര്‍ണിയ): ആറു വയസ്സു പ്രായമുള്ള രണ്ടു കുട്ടികളുടെ മാതാവായ അവനി എന്ന പുലിയെ വെടിവച്ചു കൊന്നതില്‍ കലിഫോര്‍ണിയ സാന്‍ഹൊസെയില്‍ ഇരുപതിലധികം വരുന്ന മൃഗസ്‌നേഹികളായ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പ്ലാക്കാര്‍ഡുകള്‍ പിടിച്ചും മുദ്രാവാക്യം വിളിച്ചും സന്റാനറൊയില്‍ ഒത്ത് ചേര്‍ന്ന് പ്രതിേഷധിച്ചു.

ഫോറസ്റ്റ് ഇന്‍ മഹാരാഷ്ട്ര ഓപ്പറേഷന്റെ ഭാഗമായാണ് മനുഷ്യതീനി എന്നു കണ്ടെത്തിയ ഈ പുലിയെ കൊല്ലുന്നതിനു മഹാരാഷ്ട്ര ഗവണ്‍മെന്റ് ഉത്തരവിട്ടത്. 13 പേരെയെങ്കിലും ഈ പുലി കൊന്നിട്ടുണ്ടാകുമെന്നാണ് പ്രാദേശിക അന്വേഷണത്തില്‍ നിന്നും തെളിഞ്ഞിട്ടുള്ളത്.എന്നാല്‍ ഈ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് യൂണിയന്‍ മിനിസ്ട്രല്‍ മനേക ഗാന്ധി പറഞ്ഞു.

ഷാര്‍പ് ഷൂട്ടര്‍ ഷഫ്റ്റ് അലിഖാനും മകനും ചേര്‍ന്നാണ് ഒരാഴ്ചയിലെ അന്വേഷണത്തിനൊടുവില്‍ പുലിയെ കണ്ടെത്തി വകവരുത്തിയത്.മയക്കു മരുന്നു വെടിവച്ചു പുലിയെ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും അതു കാറ്റില്‍ പറത്തിയാണ് പുലിയെ കൊന്നതെന്ന് മൃഗസ്‌നേഹികളും വക്താവും പറഞ്ഞു. ഇതു ക്രൂരമാണ്.

മൃഗങ്ങള്‍ക്കും ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് പുലികള്‍, ലോകത്താകമാനം ജീവിച്ചിരിക്കുന്ന 3,500 പുലികളില്‍ 2,200 എണ്ണം ഇന്ത്യയിലാണ്. സാന്‍ഹൊസെയില്‍ നടന്ന പ്രതിഷേധത്തിന് ഇന്ദിരാ അയ്യര്‍, സീമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ത്യയിലെ 32 സിറ്റികളില്‍ പുലിയെ കൊന്നതില്‍ പ്രതിഷേധിച്ചു പ്രകടനങ്ങള്‍ നടന്നിരുന്നു.