പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ബന്ദിയാക്കിയതിന് ശേഷം പലര്‍ക്കും കാഴ്ച വെച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഹരിയാനയിലെ അംബാലയ്ക്കടുത്ത് യമുനാനഗറിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. കഴിഞ്ഞ ആറു മാസമായി പെണ്‍കുട്ടി ഇവരുടെ വീട്ടിനുള്ളില്‍ ബന്ദിയായിരുന്നു.എല്ലാ ദിവസവും ഈ വീട്ടിലേക്ക് കടന്നു വരുന്ന അപരിചിതരായ വ്യക്തികളാല്‍ താന്‍ ശാരീരിക പീഡനത്തിനിരയായിരുന്നതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. വൈദ്യപരിശോധനയിലും പെണ്‍കുട്ടിയുടെ മേല്‍ ശാരീരിക അതിക്രമം നടന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇത് കൂടാതെ എല്ലാ വീട്ടു ജോലികളും ദമ്പതിമാര്‍ പെണ്‍കുട്ടിയെ കൊണ്ടാണ് ചെയ്യിച്ചിരുന്നത്. പലപ്പോഴും തണുത്തുറഞ്ഞ ഭക്ഷണമാണ് നല്‍കാറുള്ളതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ആറു മാസങ്ങള്‍ക്ക് മുന്‍പ് അംബാലയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അനാഥയായ പെണ്‍കുട്ടിയെ ഇവര്‍ക്ക് ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് വീട്ടുടമസ്ഥനായ രാജേഷ്, ഭാര്യ മമത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. മൊഴി എടുത്തതിന് ശേഷം പെണ്‍കുട്ടിയെ അടുത്തുള്ള മഹിളാ കേന്ദ്രത്തിലേക്ക് അയച്ചു.