Thursday, April 18, 2024
HomeCrimeമഹിളാ നേതാവ് ചമഞ്ഞു പണം തട്ടിപ്പ് ; യുവതി പിടിയില്‍

മഹിളാ നേതാവ് ചമഞ്ഞു പണം തട്ടിപ്പ് ; യുവതി പിടിയില്‍

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ മഹിളാ നേതാവ് എന്ന് സ്വയം പരിചയപ്പെടുത്തി സ്ത്രീകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന യുവതി പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനി പെട്രീഷ്യ ഡിസൂസയാണ് പണം തട്ടിപ്പ് കേസില്‍ അറസ്റ്റിലായത്. സ്വന്തം വീട്ടു ജോലിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പെട്രീഷ്യയെ അറസ്റ്റ് ചെയ്തത്. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ വനിതാവിഭാഗം മുന്‍ ജില്ലാ പ്രസിഡണ്ട് ആണെന്നാണ് യുവതി സ്വയം മറ്റുള്ളവരെ പരിചയപ്പെടുത്തിയിരുന്നത്. ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് മുന്‍പില്‍ ആസ്തി കൂറച്ച് കൂടുതലായി കാണിക്കേണ്ട ഒരു ആവശ്യമുണ്ടെന്ന് പറഞ്ഞ് പെട്രീഷ്യ വേലക്കാരിയുടെ കയ്യില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും കടം വാങ്ങിയിരുന്നു. നാല് മാസങ്ങള്‍ക്ക് ശേഷം ഇരട്ടിയായി തിരിച്ച് തരാമെന്നായിരുന്നു പെട്രീഷ്യ യുവതിയോട് പറഞ്ഞത്. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും യുവതി വേലക്കാരിക്ക് ഇവ തിരികെ നല്‍കിയില്ല. മാത്രമല്ല തന്റെ അധികാര സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ പിടിച്ച് അകത്തിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വേലക്കാരി പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രദേശത്തെ കൂടുതല്‍ സ്ത്രീകള്‍ പണം തട്ടിപ്പ് പരാതികളുമായി പെട്രീഷ്യക്കെതിരെ രംഗത്ത് വന്നതോട് കൂടിയാണ് യുവതിയുടെ കള്ളക്കളി പുറം ലോകം അറിയുന്നത്. ഐപിസി 406, 420 വകുപ്പുകള്‍ പ്രകാരം പൊലീസ് പെട്രീഷ്യയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments