Thursday, April 25, 2024
Homeപ്രാദേശികംഅഞ്ചപ്പം; റാന്നിയിലൂടെ വിശന്ന് നടക്കേണ്ട

അഞ്ചപ്പം; റാന്നിയിലൂടെ വിശന്ന് നടക്കേണ്ട

 ഇനി റാന്നിയിലൂടെ വിശന്ന് നടക്കേണ്ട. കൈയില്‍ പണമില്ലെങ്കിലും ആരുടെയും ആക്ഷേപം കേള്‍ക്കാതെ അഭിമാനത്തോടെ ഭക്ഷണം കഴിക്കാന്‍ ഒരിടം. അഞ്ചപ്പം എന്ന ഭക്ഷണശാല റാന്നിയിലും എത്തുകയാണ്. കോഴഞ്ചേരിയില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ പുതിയ ആശയം റാന്നിയില്‍ ഞായറാഴ്ച പ്രവര്‍ത്തനം തുടങ്ങും. റാന്നി കുളക്കാട്ടേലില്‍ കെട്ടിടത്തിലാണിത്. മൂന്ന് മണിക്ക് തുറക്കും.ആശയം ഫാ.ബോബി കട്ടിക്കാടാണ് അഞ്ചപ്പം എന്ന ആശയത്തിന് പിന്നില്‍. 15 പേര്‍ ഇത് സഫലമാക്കാന്‍ ഇറങ്ങിയതോടെ ഭക്ഷണശാല സജ്ജമായി. കഴിച്ചിട്ട് പണം ഒന്നും നല്‍കാതെ പോകാവുന്ന ഈ ഭക്ഷണശാല ആശയത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധനേടി. സാമ്പത്തികശേഷിയുള്ളവര്‍ കഴിച്ചിട്ട് അധികം പണം നല്‍കുന്ന രീതിയുമുണ്ട്. 25 രൂപയാണ് ഉച്ചഭക്ഷണത്തിന് നിശ്ചയിച്ചിട്ടുള്ളത്. ഭക്ഷണം ഒരു വ്യക്തിയുടെ അവകാശമാണെന്ന് അംഗീകരിക്കുന്ന ഈ സ്ഥാപനം പുസ്തകവായനയ്ക്കും ഇടം നല്‍കുന്നു. മൂന്ന് മണി മുതല്‍ ചായ. നാരങ്ങാച്ചായ, ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങള്‍ എന്നിവയും നല്‍കുന്നു. നൊമ്പരങ്ങളുമായി നടക്കുന്നവര്‍ക്ക് അതിറക്കിവെക്കാനും അവസരമുണ്ട്. കുട്ടികളുടെ പഠനത്തിന് കൈത്താങ്ങ് നല്‍കാന്‍ അധ്യാപകരുടെ കൂട്ടായ്മയും ഒരുക്കുന്നു. പഠനത്തില്‍ പ്രശ്‌നമുള്ള കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ് എല്ലാ ശനിയാഴ്ചയും നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments