Friday, April 19, 2024
HomeKeralaശബരിമലയില്‍ പൊലീസ് കേവലം കാഴ്ചക്കാരാവരുതെന്ന് വി.എസ്

ശബരിമലയില്‍ പൊലീസ് കേവലം കാഴ്ചക്കാരാവരുതെന്ന് വി.എസ്

ശബരിമലയില്‍ പൊലീസ് കേവലം കാഴ്ചക്കാരാവരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ പൊലീസ് ഇടപെടണം. മല കയറാനെത്തിയ യുവതികളുടെ വീട്ടില്‍ അതിക്രമം കാണിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു. മലകയറാനെത്തുന്ന സ്ത്രീകളെ പൊലീസ് ഭയപ്പെടുത്തി തിരിച്ചയക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൊലീസിനെതിരെ വിമര്‍ശനവുമായി വി.എസ് രംഗത്തെത്തിയിരിക്കുന്നത്. മനിതി സംഘത്തിന് പിന്നാലെ മല കയറാനെത്തിയ കോഴിക്കോട് സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ്ഗ എന്നീ യുവതികളും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോരുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments