Tuesday, April 23, 2024
HomeNationalഹരിയാനയില്‍ പുകമഞ്ഞ്;50തോളം വാഹനങ്ങൾ കൂട്ടിയിടിച്ചു, 8 മരണം

ഹരിയാനയില്‍ പുകമഞ്ഞ്;50തോളം വാഹനങ്ങൾ കൂട്ടിയിടിച്ചു, 8 മരണം

ഹരിയാനയില്‍ പുകമഞ്ഞ് കനത്തതോടുകൂടി വാഹനങ്ങളുടെ കൂട്ടിയിടിയും വര്‍ധിച്ചു. സ്‌കൂള്‍ ബസുകളടക്കം 50തോളം വാഹനങ്ങളാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടത്. എട്ട് പേര്‍ മരിക്കുകയും ചെയ്യ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യ്തിട്ടുണ്ട്. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. ഹരിയാനയിലെ ഝജ്ജാര്‍ മേല്‍പാതയ്ക്ക് സമീപമാണ് കൂട്ടയിടി ഉണ്ടായത്.ഹരിയാന മന്ത്രി ഓം പ്രകാശ് ധന്‍കര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments