അപ്രേം റമ്ബാന്‍ നൂറാം വയസ്സില്‍ നിര്യാതനായി

APREM

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികനും മൈലപ്ര മാര്‍ കുര്യാക്കോസ് ആശ്രമം മുന്‍ സുപ്പീരിയറുമായ അപ്രേം റമ്ബാന്‍ നൂറാം വയസ്സില്‍ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് മൈലപ്ര മാര്‍ കുര്യാക്കോസ് ആശ്രമ ചാപ്പലില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

1948 ജൂണില്‍ വൈദികവൃത്തി ആരംഭിച്ച അദ്ദേഹം 1987 സെപ്റ്റംബറിലാണ് റമ്ബാന്‍ ആയത്. തുമ്ബമണ്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ വികാരി, അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോന്നി പുന്നൂരേത്ത് പരേതരായ കൊച്ചുകോശി – റാഹേലമ്മ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: പരേതരായ പി,കെ. മാത്തുക്കുട്ടി (തിരുവനന്തപുരം), ഫാ.പി.കെ. സ്‌കറിയ, പി.കെ. ജോര്‍ജ്, മറിയാമ്മ, ചിന്നമ്മ, തങ്കമ്മ, കുഞ്ഞമ്മ, കുഞ്ഞൂഞ്ഞമ്മ.