സിബിഐ ഡയറക്ടര്‍ നിയമനം ഇനിയും വൈകും. സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ യോഗം അദ്ദേഹത്തിന്റെ വസതിയിലായിരുന്നു ചേര്‍ന്നത്. യോഗം തീരുമാനമാകാതെ പിരിഞ്ഞെങ്കിലും അടുത്തയാഴ്ച വീണ്ടും യോഗം ചേരുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 1983 ബാച്ച് ഐ പി എസ് ഓഫീസറും ഗുജറാത്ത് ഡി ജി പിയുമായ ശിവാനന്ദ് ഷാ, ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ രജിനികാന്ത് മിശ്ര, സി ഐ എസ് എഫ് ഡയറക്ടര്‍ ജനറല്‍ രാജഷ് രഞ്ജന്‍, എന്ഐഎവൈസി മോദി, സുബോധ് ജയ്സ്വല് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. സീനിയോറിറ്റി, സത്യസന്ധത, അഴിമതിക്കേസുകള്‍ അന്വേഷിച്ചുള്ള പരിചയം, സി ബി ഐയില്‍ പ്രവൃത്തിപരിചയം, വിജിലന്‍സ് കാര്യങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ടോളം പേരാണ് സാധ്യത ലിസ്റ്റിലുള്ളത്. 1982-85 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥരാണ് പ്രധാനമായും പട്ടികയിലുള്ളത്.