അമേരിക്കയുമായി ചർച്ചകൾക്കു തയ്യാറെന്ന് ഉത്തരകൊറിയ. ശീതകാല ഒളിമ്പിക്സിെൻറ സമാപനത്തിനെത്തിയ ഉത്തരകൊറിയൻ ഭരണത്തിലെ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണകൊറിയൻ പ്രസിഡൻറുമായി ഉത്തരകൊറിയൻ ഉന്നതാധികാര സമിതി നടത്തിയ കൂടികാഴ്ചയിലാണ് അമേരിക്കൻ വിഷയം ചർച്ചയായത്. നേരത്തെ ഉത്തരകൊറിയക്കെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ശീതകാല ഒളിമ്പിക്സിെൻറ ഉദ്ഘാടനത്തിന് ശേഷം ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു.
അമേരിക്കയുമായി ചർച്ചകൾക്കു തയ്യാർ; ഉത്തരകൊറിയ
RELATED ARTICLES