പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഒരു കൈതാങ്ങായി “കരുതൽ’ പദ്ധതിക്ക് തുടക്കമായി. പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്താമ്മോ വലിയ മെത്രപ്പോലീത്ത പദ്ധതി ഉദ്ഘാടനം ചെയ്തു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. പുഷ്പഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് പുന്നൂസ് പദ്ധതി വിശദീകരണം നടത്തി. കരുതൽ പദ്ധതിയിലൂടെ 50 ശതമാനത്തിലധികം ചികിത്സാ സഹായം ലഭ്യമാകുന്നുണ്ട്. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഏലിയാമ്മ തോമസ്, സ്റ്റാഫ് പ്രതിനിധി ടി.പി. ഷീജാമ്മ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു വടക്കേക്കൂറ്റ് എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ പത്മഭൂഷൺ ലഭിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയെ ആദരിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് പുഷ്പഗിരിയിൽ “കരുതൽ’ പദ്ധതി
RELATED ARTICLES