റാന്നിയിൽ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചു രണ്ട് പേര് മരിച്ചു

റാന്നിയിൽ വാഹനാപകടത്തില്‍ രണ്ടു മരണം. റാന്നി മന്ദമരുതിക്ക് സമീപം ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പത്തനാപുരം പുന്നല സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.