Wednesday, December 4, 2024
HomeNationalഗോവധ കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് വധശിക്ഷ : ബിജെപി എം.പി സുബ്രഹ്മണ്യ സ്വാമി

ഗോവധ കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് വധശിക്ഷ : ബിജെപി എം.പി സുബ്രഹ്മണ്യ സ്വാമി

ഗോവധ കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ബിജെപി എം.പി സുബ്രഹ്മണ്യ സ്വാമി. ഗോക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ബില്ല് സ്വാമി രാജ്യസഭയില്‍ അവതരിപ്പിച്ചു. പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്വേണ്ടിയാണു ഈ ബില്ലു അവതരിപ്പിച്ചിരിക്കുന്നത്. ഭരണഘടനയിലെ 37, 48 ആര്‍ട്ടിക്കിളിന്റെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രത്യേക സംവിധാനം തന്നെ പശു സംരക്ഷണത്തിനു വേണ്ടി രൂപീകരിക്കണമെന്നും സ്വാമി പറഞ്ഞു. ആനിമല്‍ ഹസ്ബന്ററി സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കണം പശു സംരക്ഷണത്തിനുള്ള പ്രത്യേക വിഭാഗം രൂപീകരിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവണം കമ്മിറ്റിയെന്നും ബില്ലില്‍ പറയുന്നുണ്ട്. ഗോവധക്കേസുകളില്‍ ശിക്ഷ വിധിക്കുന്നതിന് സമിതിക്ക് പ്രത്യേക അനുവാദം നല്‍കണമെന്നും പശുസംരക്ഷണത്തിന് ബോധവല്‍കരണം നടത്തണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments