ഇരുട്ടില്‍ ഇരുന്നു കൊണ്ട് നടൻ മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്‌

മോഹൻലാലിനെതിരെ മോശമായ പ്രചാരണം

ഭൗമമണിക്കൂര്‍ ആചരണത്തിന്റെ സന്ദേശം ഉൾക്കൊണ്ട്  വിളക്കുകൾ അണച്ചു മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ് വയറലായി. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികളില്‍ നിന്നുംഭൂഗോളത്തെ  രക്ഷിക്കുക, ഊര്‍ജ്ജ ഉപഭോഗത്തിന്റെ ഭീഷണിയെയും ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് മനുഷ്യരെ ബോധവാന്മാരാക്കുക  എന്നീ ഉദ്ദേശ്യങ്ങളോടെ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്ച്വറാണ് ആഗോളതലത്തില്‍ ഭൗമ മണിക്കൂര്‍ ആചരണം സംഘടിപ്പിച്ചത്. ഈ സന്ദേശം ഉയർത്തിക്കാട്ടിയാണ്  മോഹന്‍ലാലും ഭൗമമണിക്കൂര്‍ ആചരണത്തില്‍ പങ്കു ചേര്‍ന്നത്.