പീഡനക്കേസ്; പൊമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ മകന്‍ അറസ്റ്റില്‍

gomathi vivekh

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പൊമ്പിളൈ ഒരുമ നേതാവായ ഗോമതിയുടെ മകന്‍ അറസ്റ്റില്‍. ദേവികുളം ഒഡികെ ഡിവിഷന്‍ സ്വദേശിയായ വിവേക് അഗസ്റ്റിന്‍ (22)ആണ് അറസ്റ്റിലായത്. കൗണ്‍സിലിങ് നല്‍കുന്നതിനിടെയാണ് വിവരം പുറത്തറിയുന്നത്.സംഭവത്തെക്കുറിച്ച് പോലിസ്: പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലാണെന്ന് അറിഞ്ഞ കുടുംബം പെണ്‍കുട്ടിയെ മാറ്റിപാര്‍പ്പിച്ചു. തുടര്‍ന്ന്
മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സിലങിന് എത്തിക്കിക്കുകയായിരുന്നു. കൗണ്‍സിലിങ് സെന്ററില്‍നിന്നും നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നാലു മാസം ഗര്‍ഭിണിയാണ്.