പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് രാഹുലിന്റെ വമ്പന്‍ പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തിന് ശേഷം രാഹുല്‍, ഇന്ന് ഒരു ചരിത്രദിനമാണെന്ന് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് നിന്നും ദാരിദ്ര്യത്തെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അന്തിമ നീക്കത്തിന് തുടക്കംകുറിച്ചിരിക്കുയാണ് ഇന്ന്. രാജ്യത്തെ അഞ്ച് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിതെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. ഇന്ത്യക്ക് നീതി എന്ന് ഹാഷ് ടാഗോടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. ഇത് നമ്മുടെ സ്വപ്നങ്ങളും പ്രതിജ്ഞയുമാണ്. മാറ്റത്തിനുള്ള സമയമായെന്നും രാഹുല്‍ കുറിച്ചു.രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുന്ന പദ്ധതി. രാജ്യത്തെ ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഇന്ത്യയിലെ ദാരിദ്രത്തെ നിര്‍മാര്‍ജ്ജനത്തെ നശിപ്പിക്കുന്നതിനുള്ള അവസാനത്തെ യുദ്ധമാണ് ഇന്ന് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്ത് ഒരിടത്തും സമാന രീതിയിലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.5 കോടി കുടുംബങ്ങളിലായി 25 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് താന്‍ പ്രഖ്യാപിക്കുന്നത്. ഇതെങ്ങനെ സാധ്യമാകുമെന്ന് എല്ലാവര്‍ക്കും സന്ദേഹമുണ്ടാകും. എന്നാല്‍ ഓരോ ദിവസവും കോടിക്കണക്കിന് രൂപയാണ് ഓരോരുത്തരില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുന്നതെന്ന് നിങ്ങള്‍ മനസിലാക്കണം. എല്ലാവരുടെയും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓരോ മാസവും പരമാവധി 12000 രൂപ എല്ലാവര്‍ക്കും വരുമാനം സര്‍ക്കാര്‍ ഉറപ്പാക്കും. ഇതില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. പ്രതിവര്‍ഷം 72000 രൂപ വരെ ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. പാവപ്പെട്ട 20 ശതമാനം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പതിയെ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. നരേന്ദ്ര മോദി ചിന്തിക്കുന്നത് പോലെ ദരിദ്രര്‍ക്കും പണക്കാര്‍ക്കും വേണ്ടി രണ്ട് ഇന്ത്യയെയല്ല കോണ്‍ഗ്രസ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് എല്ലാവര്‍ക്കും ഇടമുള്ള ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
RELATED ARTICLES