Thursday, April 25, 2024
HomeKeralaഅനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി

അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. നീക്കം ചെയ്യുന്ന ഫളക്സ് ബോര്‍ഡുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ തന്നെ തിരിച്ചേല്‍പ്പിക്കണം. പൊതുസ്ഥലങ്ങളില്‍ ഒരുകാരണവശാലും ഫ്ളക്സുകള്‍ നിക്ഷേപിക്കാന്‍ പാടില്ല. ഇക്കാര്യങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.നിയന്ത്രണങ്ങളില്ലാതെ പ്രചാരണത്തിന് ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതിയുടെ ഇടപെടല്‍. ഫ്ളക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കുകയും വേണം. പിടിച്ചെടുക്കുന്ന ഫള്ക്സുകള്‍ പൊതുസ്ഥലത്ത് കൂട്ടിയിടുന്നത് ഒഴിവാക്കണം. പ്രകൃതിക്ക് ദോഷമല്ലാത്ത വിധത്തില്‍ നശിപ്പിച്ചുകളയണം. ഫള്ക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതിയോടെ മാത്രമേ സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാവു എന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെ കൂടുതല്‍ സ്ഥിരീകരണം നല്‍കുന്ന ഉത്തരവാണ് ഇപ്പോള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments