നാലു മണിക്കൂര്‍ മുൻപ് വരെ യാത്രക്കർക്കു ബോര്‍ഡിംഗ് പോയിന്റ് മാറ്റുന്നതിലുള്ള സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വെ. റിസര്‍വ് ചെയ്ത സ്റ്റേഷനില്‍ നിന്ന് കയറാന്‍ പറ്റിയില്ലെങ്കില്‍ വേറൊരു സ്റ്റേഷനില്‍ നിന്ന് കയറുന്നതിനെയാണ് ബോര്‍ഡിംഗ് മാറ്റം എന്നു പറയുന്നത്.വണ്ടി പോകുന്ന ഏത് സ്റ്റേഷനില്‍ നിന്നും ബോര്‍ഡിങ് പോയിന്റ് മാറ്റാം. നിലവില്‍ 24 മണിക്കൂര്‍ മുമ്ബ് വരെ മാത്രമേ സ്റ്റേഷന്‍ മാറ്റാന്‍ സാധിക്കൂ. ഇതാണ് നാല്ല മണിക്കൂറാക്കി കുറയ്ക്കുന്നത്. ചീഫ് റിസര്‍വേഷന്‍ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താല്‍ ബോര്‍ഡിങ് മാറ്റാം. കൂടാതെ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയും റെയില്‍വേ ഇന്‍ക്വയറി നമ്ബറായ 139 വഴിയും ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റാവുന്നതാണ്. മേയ് ഒന്ന് മുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ വരുമെന്നാണ്പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
യാത്രക്കർക്കു നാലു മണിക്കൂര്‍ മുൻപ് വരെ ബോര്‍ഡിംഗ് പോയിന്റ് മാറ്റാം: ഇന്ത്യന്‍ റെയില്‍വെ
RELATED ARTICLES