റാഫേല്‍ പോര്‍വിമാനങ്ങള്‍ എത്തുന്നതോടെ വ്യോമസേനയുടെ ശക്തി വര്‍ദ്ധിക്കും

raphal

റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കികഴിഞ്ഞാല്‍ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങക്ക് ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് പോലും വരാന്‍ കഴിയില്ലെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ. അമേരിക്കയില്‍ നിന്നു ഇന്ത്യ ഇറക്കുമതി ചെയ്ത നാലു ചിനൂക്ക് ഹെലികോപ്ടറുകള്‍ വ്യോമസേനയ്ക്ക് നല്‍കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.റാഫേല്‍ വിമാനങ്ങള്‍ എത്തുന്നതോടെ വ്യോമസേനയുടെ ശക്തി വര്‍ദ്ധിക്കും. നിയന്ത്രണ രേഖയ്ക്ക് സമീപം പോലും പാക്ക് വിമാനങ്ങള്‍ വരില്ലെന്നും ധനോവ പറഞ്ഞു. പാക്കിസ്ഥാനെ നേരിടാന്‍ ഏറ്റവും മികച്ച പോര്‍വിമാനം റഫാലാണ്. റഫേല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഫെബ്രുവരി 27ല്‍ സംഭവിച്ചതു പോലുള്ള വെല്ലുവിളികള്‍ അതിവേഗം നേരിടാമായിരുന്നു. ആകാശ ആക്രമണത്തിനു ഏറ്റവും മികച്ചതാണ് റാഫേല്‍ വിമാനമെന്നും അദ്ദേഹം പറഞ്ഞു.സെപ്റ്റംബര്‍ ആദ്യം തന്നെ റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തും 150 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുക്കളുടെ പോര്‍വിമാനങ്ങളെ വരെ മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍ ഉപയോഗിച്ച്‌ നേരിടാന്‍ കഴിയും. റാഫേല്‍ വരുന്നതോടെ ഇന്ത്യ ഏഷ്യയിലെ‍ തന്നെ മികച്ച വ്യോമസേനയാകും. ചൈന-പാക്കിസ്ഥാന്‍ വെല്ലുവിളികളെ നേരിടാന്‍ വേണ്ട മിക്ക ആയുധങ്ങളും റഫാലില്‍ നിന്നു പ്രയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.