Monday, October 14, 2024
HomeInternationalകൊവിഡ് 19: രുചിയും മണവും നഷ്ടപ്പെടുന്നവര്‍ ഡോക്ടറെ സമീപിക്കണം

കൊവിഡ് 19: രുചിയും മണവും നഷ്ടപ്പെടുന്നവര്‍ ഡോക്ടറെ സമീപിക്കണം

യൂട്ടാ: രുചിയും മണവും നഷ്ടപ്പെട്ടു എന്ന് തോന്നിയാല്‍ ഉടനെ സമീപത്തുള്ള ഡോക്ടര്‍മാരെ സമീപിച്ചു പരിശോധനയ്ക്ക് വിധേയമാകണമെന്നു യു.എസ്.ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളില്‍ ഏറ്റം പ്രധാനമാണിത്.അങ്ങനെയുള്ളവര്‍ സ്വയം ഐസലേഷനില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.മാര്‍ച്ച് 22 ന് ഇത് സംബന്ധിച്ച് ഒദ്യോഗിക അറിയിപ്പ് നല്‍കി.



അമേരിക്കന്‍ അക്കാദമി ഓഫ് ഓട്ടോ ലാറിന്‍ ജോളണ്ടി ഹെഡ് ആന്‍റ് നെക് സര്‍ജറി വിഭാഗവുമായി സഹകരിച്ച് അമേരിക്കന്‍ ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് രുചിയും മണവും നഷ്ടപ്പെടുന്നത് കൊറോണയുടെ പ്രധാന ലക്ഷണമാണെന്നു കണ്ടെത്തിയത്.

അനോസ്മി എന്ന പേരില്‍ അറിയപ്പെടുന്ന മണം നഷ്ടപ്പെടല്‍ കൊറോണ പോസിറ്റീവ് രോഗികളില്‍ ധാരാളം കണ്ടു വരുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.



യൂട്ടായിലെ ജാസ് സ്റ്റാര്‍ റൂഡി ഗോബര്‍ട്ടിന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയപ്പോള്‍ രുചിയും ഗന്ധവും തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നുവെന്ന് റൂഡി എഴുതി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments