Friday, March 29, 2024
HomeKeralaതീ​ര​ മേ​ഖ​ല​ക​ളി​ല്‍ ശക്ത​മാ​യ ക​ട​ല്‍​ക്ഷോഭം; 9 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

തീ​ര​ മേ​ഖ​ല​ക​ളി​ല്‍ ശക്ത​മാ​യ ക​ട​ല്‍​ക്ഷോഭം; 9 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​ര​മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ ക​ട​ല്‍​ക്ഷോ​ഭ​ത്തെ​ത്തു​ട​ര്‍​ന്ന് 19 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. വലിയതുറയിലും ചിറയിന്‍കീഴിലുമായി ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ശംഖുമുഖം ബീച്ചിലും കടലേറ്റം രൂക്ഷം. ഉച്ച മുതലാണ് കടല്‍ കരയിലേക്ക് കയറി അടിച്ച് തുടങ്ങിയത്. തീരത്ത് വച്ചിരുന്ന ചില വള്ളങ്ങള്‍ കടലില്‍പെട്ടു.വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് ഭാഗത്തെ വീടുകളിലും വ്യാപകമായി വെള്ളം കയറി. വ​ലി​യ​തു​റ ബ​ഡ്സ് യു​പി സ്കൂ​ള്‍, വ​ലി​യ​തു​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ തു​റ​ന്നി​രി​ക്കു​ന്ന​ത്. ക്യാ​ന്പി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​കെ. വാ​സു​കി അ​റി​യി​ച്ചു. വ​ലി​യ​തു​റ മേ​ഖ​ല​യി​ലാ​ണ് ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ ഒ​ന്പ​തു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.” മരിക്കും വരെ കിടക്കണമെന്ന് വിചാരിച്ച് പണിത വീടാണ്, കഷ്ടപ്പെട്ടുണ്ടാക്കിയതാണ്… എല്ലാവരും വന്ന് കണ്ടിട്ട് പോകുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല” കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട വലിയതുറക്കാരുടെ വിലാപമാണിത്. തെ​ക്കു കി​ഴ​ക്ക​ന്‍ ശ്രീ​ല​ങ്ക​യോ​ടു ചേ​ര്‍​ന്നു​ള്ള സ​മു​ദ്ര ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച​യോ​ടെ ന്യൂ​ന​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള തീ​ര​ത്ത് ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​ട്ടു​ള്ള​വ​രോ​ടു മ​ട​ങ്ങി​വ​രാ​ന്‍ നി​ര്‍​ദേ​ശ​വും കൈ​മാ​റി. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ന്യൂ​ന​മ​ര്‍​ദ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ല്ലാ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കു വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments