എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും കാര്‍ഷിക പദ്ധതിക്ക് റാന്നിയില്‍ തുടക്കമായി

എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും' പദ്ധതിയുടെ റാന്നി നിയോജക മണ്ഡലതല ഉദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിക്കുന്നു.

ലോക്ഡൗണ്‍ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിന് പത്തനംതിട്ട കുടുoബശ്രീ മിഷന്‍ ജില്ലയില്‍ നടപ്പാകുന്ന കാര്‍ഷിക കാമ്പയിനായ ‘എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും’ പദ്ധതിയുടെ റാന്നി നിയോജക മണ്ഡലതല ഉദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. റാന്നി അങ്ങാടി പഞ്ചായത്തില്‍ 12-ാം വാര്‍ഡിലെ പ്രീതി സംഘ കൃഷി ഗ്രൂപ്പില്‍ പച്ചക്കറി വിത്ത് നട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വാര്‍ഡ് അംഗം ആശാ പി. തമ്പി, അഡ്വ. ബ്ലസന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജമ്മ ബര്‍ണാഡ് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ കുടുംബശ്രീമിഷന്‍ അയല്‍ക്കൂട്ട വനിതകള്‍ക്കായി സംഘടിപ്പിക്കുന്നതാണ് ‘എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും’ കാര്‍ഷിക കാമ്പയിന്‍.  ജില്ലയില്‍ 11,000 അയല്‍കൂട്ടങ്ങള്‍ മുഖേന വീട്ടുവളപ്പില്‍ ഒരു സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള സ്ഥലങ്ങളിലാണ് കൃഷി ചെയ്യുന്നത്. വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ ജില്ലയില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പദ്ധതി.