Friday, April 19, 2024
HomeNationalകാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുകളില്‍ ഒരാള്‍ മലയാളിയെന്ന് വിവരം

കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുകളില്‍ ഒരാള്‍ മലയാളിയെന്ന് വിവരം

കഴിഞ്ഞ ദിവസം ചൈനയുടെ അതിര്‍ത്തിക്കു സമീപത്തുവച്ചു കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുകളില്‍ ഒരാള്‍ മലയാളിയെന്ന് പുതിയ വിവരം . കോഴിക്കോട് പന്നിയൂര്‍കുളം സ്വദേശിയായ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആണ് കാണാതായവരിലൊരാള്‍. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റെയാള്‍.

അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സൈന്യം. പന്നിയൂര്‍കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. ഐ.എസ്.ആര്‍.ഒ.യില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് സഹദേവന്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് ശ്രീകാര്യത്തിനു സമീപമാണ് താമസം. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്. തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയയ്ക്കു മുകളില്‍ നിന്നാണ് അവസാന സന്ദേശം ലഭിച്ചത്.

വിമാനം കണ്ടെത്താന്‍ വ്യോമസേനയുടെ 4 സംഘങ്ങളും കരസേസനയുടെ 9 സംഘങ്ങളും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്. കനത്ത മഴ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ട്. വിമാനം ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ലെന്നാണ് വ്യോമസേന കരുതുന്നതെന്ന് വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ അനുപം ബാനര്‍ജി അറിയിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ യുദ്ധവിമാനം കാണാതായതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. വിമാനത്തിനായുള്ള തിരച്ചിലില്‍ ചൈന ഇന്ത്യയെ സഹായിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments