സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും

cbse

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷം സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മേയ് 28നും പത്താം ക്ലാസിലെ ഫലം ജൂണ്‍ മൂന്നിനുമാണ് പ്രസിദ്ധീകരിക്കുന്നത്. ഫലം സിബിഎസ്‌ഇയുടെ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും.സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ കണക്ക്, സാമ്ബത്തിക ശാസ്ത്രം പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് രാജ്യത്താകെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മാനവശേഷി മന്ത്രാലയം മുന്‍ സെക്രട്ടറി വിനയ് ഷീല്‍ ഒബറോയിയുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ കേന്ദ്രം നിയോഗിക്കുകയും ചെയ്തിരുന്നു.സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുന്നു ദിവസം മുമ്ബേ മാര്‍ച്ച്‌ 23ന് ചോര്‍ന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ കേസില്‍ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് അധ്യാപകന്‍ അടക്കം ചില പ്രതികളെ അറസ്റ്റു ചെയ്തിരുന്നു.