Friday, March 29, 2024
HomeSportsഹൈദരാബാദ് , കൊൽക്കത്ത രണ്ടാം ക്വാളിഫൈർ ഇന്ന്

ഹൈദരാബാദ് , കൊൽക്കത്ത രണ്ടാം ക്വാളിഫൈർ ഇന്ന്

അപ്രതീക്ഷിതമായാണ് സണ്‍റൈസേഴ്സും നൈറ്റ് റൈഡേഴ്സ് രണ്ടാം ക്വാളിഫയര്‍ കളിക്കുന്നത്. ചെന്നൈയ്ക്കെതിരെ ആദ്യ ക്വാളിഫയറില്‍ മത്സരത്തിലുടനീളം മുന്നില്‍ നിന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് മത്സരം കൈവിട്ടപ്പോള്‍ സമാനമായ സ്ഥിതിയില്‍ രാജസ്ഥാനെതിരെ കൈവിട്ട മത്സരം തിരിച്ചുപിടിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം ക്വാളിഫയറിലേക്കും എത്തുന്നത്. ഒരു പക്ഷേ ഹൈദ്രാബാദ് ഫൈനലിലും കൊല്‍ക്കത്ത ടൂര്‍ണ്ണമെന്റിനു പുറത്തേക്കും എത്തേണ്ടിയിരുന്ന സ്ഥിതിയില്‍ നിന്നാണ് ഇന്ന് ഇരുവരും രണ്ടാം ക്വാളിഫയറിലേക്ക് എത്തുന്നത്.ഇരു ടീമുകളും ഏറ്റുമുട്ടുമ്ബോള്‍ കൊല്‍ക്കത്തയ്ക്കാണ് മുന്‍തൂക്കമെന്ന് പറയാം. കൈവിട്ട മത്സരം തിരിച്ചുപിടിച്ചു എന്നതിലുപരി കഴിഞ്ഞ കുറേ മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച്‌ വരികയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൂടാതെ മത്സരം നടക്കുന്നത് തങ്ങളുടെ ഹോം ഗ്രൗണ്ടിലാണെന്നതും കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. അതേ സമയം അവസാന മൂന്ന് ലീഗ് മത്സരവും ആദ്യ ക്വാളിഫയറും പരാജയപ്പെട്ട് എത്തുന്ന സണ്‍റൈസേഴ്സിനു തോല്‍വിയുടെ ഒരു ശൃംഘല തന്നെയാണ് മറികടക്കേണ്ടത്.ടൂര്‍ണ്ണമെന്റിലെ ഏറ്റവും ശക്തമായ ബൗളിംഗ് കരുത്ത് അവകാശപ്പെടാവുന്ന ടീമാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. എന്നാല്‍ കഴിഞ്ഞ കുറേ മത്സരങ്ങളിലായി അത് സാധിക്കുന്നില്ല. ആദ്യ ക്വാളിഫയറില്‍ ബൗളര്‍മാര്‍ വീണ്ടും മികവ് പുറത്തെടുത്തുവെങ്കിലും മത്സരത്തിന്റെ അവസാന ഓവറുകളില്‍ ഫാഫ് ഡു പ്ലെസിയ്ക്ക് മുന്നില്‍ അത് കൈമോശം വരികയായിരുന്നു.ദിനേശ് കാര്‍ത്തിക്കാണ് കൊല്‍ക്കത്ത ബാറ്റിംഗിന്റെ നെടുംതൂണ്. ടോപ് ഓര്‍ഡര്‍ പരാജയപ്പെടുന്ന അവസരങ്ങളിലെല്ലാം തന്നെ താരം ടീമിന്റെ രക്ഷയ്ക്കെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്ന് കരകയറ്റുക എന്നതില്‍ ദിനേശ് കാര്‍ത്തിക് പൂര്‍ണ്ണ വിജയമാണ്. ഇരു ടീമുകളുടെയും കരുത്ത് ബൗളിംഗിലാണ്. കരുത്തുറ്റ പേസ് നിരയും റഷീദ് ഖാന്‍ എന്ന ചാമ്ബ്യന്‍ സ്പിന്നറുടെയും സാന്നിധ്യം ഹൈദ്രാബാദിനെ ബൗളിംഗ് വിഭാഗത്തില്‍ കരുത്തുറ്റരാക്കുന്നു. അതേ സമയം കൊല്‍ക്കത്തയുടെ ശക്തി സ്പിന്നര്‍മാരാണ്. നരൈന്‍, പിയൂഷ്, കുല്‍ദീപ് എന്നിവരുടെ മികവിലാണ് എതിര്‍ ബാറ്റ്സ്മാന്മാരെ കൊല്‍ക്കത്ത വെള്ളം കുടിപ്പിക്കാറ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത പ്രസീദ്ധ് കൃഷ്ണ അത് ആവര്‍ത്തിക്കുമെന്നാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.ബാറ്റിംഗാണ് ഈ സീസണില്‍ സണ്‍റൈസേഴ്സിന്റെ ദൗര്‍ബല്യം. കെയിന്‍ വില്യംസണും ശിഖര്‍ ധവാനെയും മാറ്റി നിര്‍ത്തിയാല്‍ ടോപ് ഓര്‍ഡറില്‍ ആരും തന്നെ ഫോമിലല്ല. കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ പ്രകടനമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ബ്രാത്‍വൈറ്റിനെ പുറത്തിരുത്തി അലക്സ് ഹെയില്‍സിനെ തിരികെയെത്തിക്കുമോ എന്നതാണ് സണ്‍റൈസേഴ്സ് ക്യാമ്ബില്‍ നിന്ന് അറിയേണ്ടത്. 29 പന്തില്‍ 43 റണ്‍സ് നേടിയ ബ്രാത്‍വൈറ്റ് എറിഞ്ഞ 18ാം ഓവറിലാണ് ചെന്നൈ തിരികെ മത്സരത്തിലേക്കെത്തുന്നത്. കൊല്‍ക്കത്ത തങ്ങളുടെ ടീമില്‍ മാറ്റങ്ങളില്ലാതെയാവും ഇറങ്ങുക എന്ന് വേണം കരുതുവാന്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments