Saturday, April 20, 2024
HomeNationalനരേന്ദ്രമോദിയെ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

നരേന്ദ്രമോദിയെ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

നരേന്ദ്രമോദിയെ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മോദിയുടെ പേര് നിര്‍ദ്ദേശിച്ചു. രാജ്നാഥ് സിംഗും നിതിന്‍ ഗഡ്കരിയും അമിത് ഷായെ പിന്താങ്ങി. എന്‍ഡിഎ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിലാണ് മോദിയെ തെര‌ഞ്ഞെടുത്തത്.എന്‍ഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments