ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ തൃശൂരിൽ നുഴഞ്ഞുകയറാന്‍ സാധ്യത

terrorism

ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗ്ഗം തൃശൂര്‍ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംശയകരമായ സാഹചര്യത്തില്‍ പതിനഞ്ചോളം ഐ.എസ് ഭീകരര്‍ ലക്ഷ്യദ്വീപ്, മിനിക്കോയി എന്നിവിടം ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്നും അവര്‍ തൃശൂര്‍ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് ഇന്റലിജന്‍സിന്റെ സന്ദേശം. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കടുത്ത ജാഗ്രതയിലാണ്. കടലോര ജാഗ്രതാ സമിതിക്കാരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.