മോദിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് ട്രംപ്

modi trump

നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് മോദിക്ക് ആശംസകള്‍ അറിയിച്ചത്. നരേന്ദ്ര മോദി വലിയൊരു മനുഷ്യനും മികച്ച നേതാവുമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മോദിയെ പ്രധാനമന്ത്രിയായി ലഭിച്ച ഇന്ത്യക്കാര്‍ ഭാഗ്യം ചെയ്തവരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ നരേന്ദ്ര മോദിയെയും ബിജെപിയെയും അഭിനന്ദിക്കുന്നു. മോദി അധികാരം നിലനിര്‍ത്തുന്നതോടെ യുഎസ്- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകും. ഒരുമിച്ചുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുന്നു- ട്രംപ് ട്വീറ്റ് ചെയ്തു. മോദി തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് നേടിയതെന്നും അദ്ദേഹം തന്‍റെ നല്ല സുഹൃത്താണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുമായി യുഎസിന് നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.