അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി;പ്രവർത്തക സമിതി തള്ളി

കോൺഗ്രസ്സ് അധ്യക്ഷൻ സ്ഥാനത്തുനിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധത പ്രവർത്തക സമിതി തള്ളി. ലോക് സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന്, കോൺഗ്രസ്സ് അധ്യക്ഷൻ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി ഇന്ന് ചേർന്ന പ്രവർത്തക സമിതിയെ അറിയിച്ചെങ്കിലും അദ്ദേഹംതന്നെ പ്രസിഡന്റ് ആയി തുടരണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. 52 സീറ്റുകളിലാണ് കോൺഗ്രസ്സ് വിജയിച്ചത്. 17 സംസ്ഥാനങ്ങളിൽ ഒറ്റ സീറ്റുപോലും കിട്ടിയില്ല. സ്വന്തം മണ്ഡലമായ അമേത്തിയിൽ പരാജയപ്പെടുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് താൻ അധ്യക്ഷ പദവി ഒഴിയാൻ തയ്യാറാണെന്ന് രാഹുൽ അറിയിച്ചത്. രാഹുൽ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഉൾപ്പെടുന്നതാണ് കോൺഗ്രസ്സ് പ്രവർത്തക സമിതി.