Monday, October 14, 2024
Homeപ്രാദേശികംട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 93 പേര്‍കൂടി എത്തി

ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 93 പേര്‍കൂടി എത്തി

ബംഗളൂരു – തിരുവനന്തപുരം ട്രെയിനില്‍ ഞായറാഴ്ച്ച (മേയ് 24) പത്തനംതിട്ട ജില്ലക്കാരായ 93 പേര്‍കൂടി എത്തി. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ജില്ലക്കാരായ 92 പേരും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഒരാളുമാണ് ഇറങ്ങിയത്.  ഞായറാഴ്ച്ച രാവിലെ 8.35നാണ് ട്രെയിന്‍ കോട്ടയത്ത് എത്തിയത്. 32 സ്ത്രീകളും 57 പുരുഷന്‍മാരും മൂന്നു കുട്ടികളും അടക്കം 92 പേര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായി ഇവരെ പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. ഇവരില്‍ ഒന്‍പതുപേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. 83 പേര്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലായി. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള ഒരാളാണ് ഉണ്ടായിരുന്നത്.ഇയാള്‍ ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments