“മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഹിറ്റ്‌ലറിനെ പോലെയായിരുന്നു” – അരുണ്‍ ജെയ്റ്റ്‌ലി

indhira gandhi

അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. ട്വിറ്ററിലൂടെ വിമര്‍ശനം അഴിച്ചുവിട്ട ജെയ്റ്റ്‌ലി അടിയന്തരാവസ്​ഥ​െയ വിമര്‍ശിച്ച്‌​ ഫേസ്​ബുക്കിലും കുറിപ്പിട്ടു .”ഭരണഘടന റദ്ദാക്കാതെ ഹിറ്റ്‌ലറും ഇന്ദിരയും ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റി. അതിന്​ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിച്ചു. ജര്‍മനിയില്‍ 1933ല്‍ നടന്നത്​ നാലു​ പതിറ്റാണ്ടിനുശേഷം ഇന്ത്യയില്‍ നടന്നത്​ അത്ഭുതകരമാണ്​. ഇന്ദിരയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം ആര്‍ട്ടിക്കിള്‍ 352​​െന്‍റയും മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്തത് ആര്‍ട്ടിക്കിള്‍ 359​​െന്‍റയും അടിസ്ഥാനത്തിലാണ്​. പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് അസ്വസ്ഥത സൃഷ്​ടിക്കുന്നു എന്നായിരുന്നു ആരോപണം. ഇത് ഹിറ്റ്‌ലറുടെ ചെയ്​തികള്‍ക്ക്​ സമാനമാണ്​. പ്രതിപക്ഷ പാര്‍ലമ​െന്‍റ്​​ അംഗങ്ങളില്‍ ഭൂരിഭാഗത്തെയും ഹിറ്റ്‌ലര്‍ അറസ്​റ്റ്​ ചെയ്​തു. ത​​െന്‍റ ന്യൂനപക്ഷ സര്‍ക്കാറിനെ മൂന്നില്‍ രണ്ട്​ ഭൂരിപക്ഷമുള്ള സര്‍ക്കാറാക്കി. ജനപ്രാതിനിധ്യ നിയമത്തില്‍ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി വരുത്തി. ഇന്ദിരയുടെ അസാധുവായ തെരഞ്ഞെടുപ്പിനെ സാധുവാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. പാര്‍ലമ​െന്‍ററി നടപടികള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്​ തടഞ്ഞ്​ അവര്‍ ഹിറ്റ്​ലറെ കവച്ചുവെച്ചു. ഹിറ്റ്​ലറുടെ നയത്തി​​െന്‍റ സമാനതകളും ​െജയ്​റ്റ്​ലി അക്കമിട്ട്​ നിരത്തി. 25 സാമ്ബത്തിക പരിഷ്​കാരങ്ങള്‍ നടപ്പാക്കിയ ഹിറ്റ്​ലര്‍ക്കൊപ്പമെത്താന്‍ 20​ പ്രഖ്യാപനങ്ങളാണ്​ ഇന്ദിര നടത്തിയത്​. മകന്‍ സഞ്​ജയ്​ ഗാന്ധിയുടെ അഞ്ചിന പരിപാടികള്‍കൂടി ചേര്‍ന്നപ്പോള്‍ പട്ടിക പൂര്‍ത്തിയായി. ഭയവും ഭീകരതയും നിറഞ്ഞ അന്തരീക്ഷമാണ്​ അന്ന്​ രാജ്യത്തുണ്ടായിരുന്നത്. രാഷ്​ട്രീയപ്രവര്‍ത്തനം നിലച്ചു. വിയോജിച്ചവരില്‍ അധികവും പ്രതിപക്ഷ രാഷ്​ട്രീയപ്രവര്‍ത്തകരും ആര്‍.എസ്.എസുകാരുമായിരുന്നു. അവര്‍ സത്യഗ്രഹങ്ങള്‍ നടത്തി അറസ്​റ്റ്​ വരിച്ചു. ഹിറ്റ്‌ലറില്‍നിന്ന് വ്യത്യസ്തമായി, ഇന്ത്യയെ കുടുംബാധിപത്യ രാജ്യമാക്കാന്‍ ഇന്ദിര ശ്രമിച്ചുവെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.