പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പായി ദുല്‍ഖര്‍ അഭിനയിക്കുന്നു

filim

പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പായി ദുല്‍ഖര്‍ എത്തുന്നു. സെക്കന്‍ഡ്‌ഷോ എന്ന സിനിമയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് സുകുമാരക്കുറുപ്പ് അണിയിച്ചൊരുക്കുന്നത്. ദുല്‍ക്കറും ശ്രീനാഥും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഷൂട്ടിംഗ് അടുത്ത് തന്നെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളക്കരയെ ഞെട്ടിച്ച ഒരു കേസ് ആണ് സുകുമാരകുറുപ്പിന്റെ അത് സിനിമയാകുമ്പോൾ വന്‍ പ്രതീക്ഷയാണ് എല്ലാവര്‍ക്കും. 1984 ജനുവരി 22നാണ് താന്‍ മരിച്ചെന്ന് വരുത്തിത്തീര്‍ത്ത് ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരക്കുറുപ്പ് ഫിലിം റപ്രസന്റേറ്റീവായ ചാക്കോയെ കൊന്നു കത്തിച്ചത്. മറ്റു കൂട്ടുപ്രതികളെല്ലാം വലയിലായി എങ്കിലും കുറുപ്പ് ഇന്നും എവിടെയെന്ന് ചോദ്യത്തിന് ഉത്തരമില്ല. സിനിമാ കഥകളെ വെല്ലുന്നതാണ് കുറുപ്പിന്റെ ജീവിതവും കുറുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ കൊലപാതകവും.