Thursday, March 28, 2024
HomeInternationalഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമെന്ന് ബരാക് ഒബാമ

ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമെന്ന് ബരാക് ഒബാമ


വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.

അമേരിക്കയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ ബൈഡനെക്കാള്‍ മറ്റൊരാള്‍ക്കും സാധിക്കില്ലെന്നും ഒബാമ പറഞ്ഞു.

” നമ്മള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും സഹായം ലഭിക്കുമെന്നതിന് ഉറപ്പ് പറയാന്‍ ഞാന്‍ ഇവിടെയുണ്ട്, കാരണം ഈ രാജ്യത്തെ സുഖപ്പെടുത്താനും സാധാരണ നിലയിലേക്ക് കൊണ്ടുവരാനും എന്റെ പ്രിയ സുഹൃത്ത് ജോ ബൈഡനെക്കാള്‍ മറ്റൊരാള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,” ഒബാമ പറഞ്ഞു.

അമേരിക്കയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യുവതലമുറയ്ക്കിടയില്‍ വലിയൊരു ഉണര്‍വ്വാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണെന്നും ബരാക് ഒബാമ പറഞ്ഞു.

”എന്നെ ശുഭാപ്തിവിശ്വാസിയാക്കുന്നത്, രാജ്യമെമ്പാടും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു വലിയ ഉണര്‍വ്വ് നടക്കുന്നുണ്ട് എന്നതാണ്”, അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മാറ്റം അമേരിക്കയില്‍ ആവശ്യമാണെന്ന് ബൈഡനും അഭിപ്രായപ്പെട്ടു. ലോക നേതാക്കള്‍ക്ക് ട്രംപിനോട് അതൃപ്തിയുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments