Friday, March 29, 2024
HomeNationalആംബുലൻസ് ഇല്ല ; മുളംതൊട്ടിലിൽ ഗർഭിണിയെ ആശുപത്രിയിലാക്കി

ആംബുലൻസ് ഇല്ല ; മുളംതൊട്ടിലിൽ ഗർഭിണിയെ ആശുപത്രിയിലാക്കി

ഇന്ത്യയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാത്ത ഗ്രാമങ്ങള്‍ നിരവധിയാണ്. ഒഡീഷയില്‍ പ്രത്യേകിച്ചും. ഒരത്യാവശ്യത്തിന് ആംബുലന്‍സ് പോലും ഇവിടെ കിട്ടില്ല. ആംബുലന്‍സില്ലാത്തതിന്റെ പേരില്‍ മൃതദേഹം തോളില്‍ ചുമന്നും സൈക്കിളില്‍ കെട്ടിവെച്ചുമൊക്കെ ബന്ധുക്കള്‍ കൊണ്ടുപോകുന്ന കാഴ്ച ഈ ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല.

ഇതുപോലൊരു സംഭവം ഒഡീഷയില്‍ വീണ്ടുമുണ്ടായി. ഇത്തവണ പ്രസവവേദന അനുഭവപ്പെട്ട ഗര്‍ഭിണിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് മുളവടി കൊണ്ട് നിര്‍മിച്ച തൊട്ടിലില്‍ ഇരുത്തി ചുമന്നാണ് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്. ട്രിലോച്ചന്‍പുരിലെ കന്‍സാബുന്‍ഡല്‍ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം. കനത്ത മഴയില്‍ മരം വീണതോടെ ഇവരുടെ ഗ്രാമത്തിലേക്ക് ആംബുലന്‍സിന് എത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് മുളവടി കൊണ്ടുണ്ടാക്കിയ തൊട്ടിലില്‍ ഇരുത്തി ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കളും ഗ്രാമവാസികളും നിര്‍ബന്ധിതരായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments