റെഡ്മി നോട്ട് 4 ഫോൺ പൊട്ടിത്തെറിച്ചു (Video)

0
37


ഷവോമി മൊബൈലായ റെഡ്മി നോട്ട് 4 സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ബംഗളൂരുവില്‍ ഒരു മൊബൈല്‍ ഫോണ്‍ കടയിലാണ് സംഭവമുണ്ടായത്. കടയുടമയ്ക്ക് പൊള്ളലേറ്റു. സിം കാര്‍ഡ് ഇടുന്നതിനായാണ് ഉപയോക്താവ് ഫോണുമായി കടയിലെത്തിയത്. കടയുടമ ഫോണ്‍ വാങ്ങിച്ച് സിം ഇടാന്‍ ശ്രമിച്ചു. ഇതോടെ അപ്രതീക്ഷിതമായ പൊട്ടിത്തെറിയും തീയാളലും ഉണ്ടാവുകയായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച് തീയാളുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഷവോമി അധികൃതര്‍ അറിയിച്ചു. സമീപ കാലത്ത് ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫോണായിരുന്നു റെഡ്മി നോട്ട് 4.