വാട്ട്സ് ആപ്പിൽ ഇനി പണമിടപാട് നടത്താന്‍ കഴിയുമെന്ന് വാട്ട്സ് ആപ്പ് മേധാവി

whatsapp

ഗൂഗിള്‍പേയ്ക്കും പേടിഎമ്മിനും പുറമെ ഇനി ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് വാട്ട്‌സ്‌ആപ്പും എത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ഫീച്ചര്‍ വാട്ട്‌സ്‌ആപ്പിലും എത്തും. വളരെ എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ സഹായിക്കുന്ന രീതിയിലാകും പുതിയ ഫീച്ചര്‍ എത്തുക. മെസ്സേജ് അയക്കുന്നപോലെ വളരെ എളുപ്പത്തില്‍ ഇനി വാട്ട്സ് ആപ്പിലോട്ട് പണമിടപാട് നടത്താന്‍ കഴിയുമെന്ന് വാട്ട്സ് ആപ്പ് മേധാവി വില്‍ കാത്ത്കര്‍ട്ട് പറഞ്ഞു.