യുവതിക്ക് മയക്കുമരുന്ന് നൽകി ആദ്യരാത്രിയില്‍ കൂട്ടബലാത്സംഗം. ഉത്തര്‍പ്രദേശിലെ ലിസാരിഗേറ്റിലാണ് ദാരുണ സംഭവം. സെപ്റ്റംബര്‍ 15 നായിരുന്നു മനസ്സാക്ഷി മരവിക്കുന്ന സംഭവമുണ്ടായത്. ഭര്‍ത്താവിനെ ദോഷങ്ങളിൽ നിന്ന് രക്ഷിക്കാനും അകാലമൃത്യവില്‍ നിന്ന് കരകയറ്റാനും നവവധുവിന് കുടുംബ തന്ത്രി വിധിച്ച പരിഹാരം കൂട്ടബലാത്സംഗം. ഹപുരി സ്വദേശിയായ വസ്ത്ര വ്യാപാരിയാണ് യുവതിയെ വിവാഹം കഴിച്ചത്. വിവാഹരാത്രിയില്‍ വധുവിനൊപ്പം ശയിച്ചാല്‍ ഭര്‍ത്താവിന് ഉടന്‍ മരണമുണ്ടാകുമെന്നായിരുന്നു തന്ത്രിയുടെ കണ്ടെത്തല്‍. ഇതൊഴിവാക്കാന്‍ ഭര്‍തൃസഹോദരനെ കൂട്ടുപിടിച്ച് തന്ത്രി ആദ്യ രാത്രിയിലെ കൂട്ടപീഡനത്തിന് നേതൃത്വം നല്‍കി. വിവാഹ സല്‍ക്കാര ശേഷം ആദ്യ രാത്രിയില്‍ യുവതിക്ക് മയക്കുമരുന്ന് ചേര്‍ത്ത ശീതള പാനീയം നല്‍കി. ഇതോടെ നവവധു അര്‍ധ മയക്കത്തിലായി. തുടര്‍ന്നാണ് ഭര്‍ത്താവും സഹോദരന്‍മാരും മന്ത്രവാദിയും മുറിയില്‍ പ്രവേശിക്കുന്നത്. ഇവര്‍ മുറിയില്‍ കടക്കുന്നത് യുവതി കാണുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. വൈകാതെ യുവതിയുടെ ബോധം മറയുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവും സഹോദരന്‍മാരും മന്ത്രവാദിയും യുവതിയെ മണിക്കൂറുകളോളം ലൈംഗിക പീഡനത്തിന് ഇരയാക്കി. വിവാഹ പിറ്റേന്ന് ഭര്‍തൃവീട്ടുകാരോട് കഴിഞ്ഞ രാത്രിയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ തന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ഇതെല്ലാം നടത്തിയതെന്നായിരുന്നു മറുപടി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയുടെ പരാതിയെ തുടർന്ന് തന്ത്രിക്കെതിരെയും യുവതിയുടെ ഭർതൃ സഹോദരനെതിരെയും പോലീസ് കേസ് എടുത്തു.
യുവതിക്ക് മയക്കുമരുന്ന് നൽകി ആദ്യരാത്രിയില്‍ കൂട്ടബലാത്സംഗം
RELATED ARTICLES