രണ്ട് കുട്ടികളുടെ അമ്മയുമായി ഒളിച്ചോടിയ യുവാവ് വീട്ടമ്മയെ കൊന്ന് ജീവനൊടുക്കി

killed mother

നാൽപതു വയസുള്ള വീട്ടമ്മയുമായി ഒളിച്ചോടിയ 26 കാരനായ യുവാവ് ഒടുവിൽ കാമുകിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.. സെപ്റ്റംബര്‍ 23 ന് തെലങ്കാന ആദിലാബാദിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആനന്ദ് എന്ന യുവാവും രണ്ട് കുട്ടികളുടെ അമ്മയായ സുനിതയുമാണ് മരിച്ചത്. ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെടുകയും തുടര്‍ന്ന് ആനന്ദ് സുനിതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒടുവില്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സുനിത ഗോവിന്ദിനൊപ്പം ഒളിച്ചോടി. ഇതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടു. ഇരുവര്‍ക്കും വേണ്ടി തിരച്ചില്‍ നടക്കുന്നതിനിടെ,ഗ്രാമം വിട്ടതിന്റെ മൂന്നാം ദിനം ഇരുവരും തിരിച്ചെത്തി. എന്നാല്‍ അപമാന ഭാരത്താല്‍ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരു ഷെഡിന്റെ മച്ചില്‍ യുവതിയുടെ സാരിയില്‍ കെട്ടിത്തൂങ്ങി മരിക്കാനായിരുന്നു ശ്രമം. പക്ഷേ ഇത് പരാജയപ്പെട്ടു. ഇതോടെ യുവാവ് സുനിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ആനന്ദ് തൂങ്ങി മരിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വഷണം നടത്തിവരികയാണ്.