സിനിമ നിർമാണത്തിൽ പങ്കാളിക്കാമെന്നു പറഞ്ഞു നിർമാതാവും ഭാര്യയും ചേർന്നു 25 ലക്ഷം തട്ടിയെന്ന പരാതി. മണീട് സ്വദേശി മോനി വി. ആതുക്കുഴിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവേഴ്സ് ഫെയ്ത്ത്ഫുളി എന്ന ചിത്രത്തിന്റെ നിർമാതാവും സംവിധായകനുമായ ബിജു കട്ടയ്ക്കലും ഭാര്യയും ചേർന്നു പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി സിനിമ ചെയ്യാമെന്നു പറഞ്ഞാണു പണം തട്ടിയതെന്നു മോനി ആരോപിച്ചു. എന്നാൽ പുതുമുഖങ്ങളെയാണു സിനിമയിൽ ഉൾപ്പെടുത്തിയത്. ഇവർക്കു ലക്ഷങ്ങൾ പ്രതിഫലം നൽകിയെന്നു കാട്ടി 1.25 കോടിയുടെ കള്ളക്കണക്കുണ്ടാക്കി പങ്കാളികളെ വിശ്വസിപ്പിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് ആർക്കും പണം നൽകിയില്ലെന്നു ബോധ്യപ്പെട്ടതോടെയാണു തട്ടിപ്പ് പുറത്തായത്. ഇതേ തുടർന്നു കോടതിയെ സമീപിച്ച് സിനിമയുടെ റിലീസിന് സ്റ്റേ വാങ്ങി. തട്ടിപ്പുകാർക്കെതിരേ പിറവം പോലീസിലും ആലുവ എസ്പിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
‘യുവേഴ്സ് ഫെയ്ത്ത്ഫുളി’ തട്ടിപ്പ്
RELATED ARTICLES