Thursday, March 28, 2024
HomeKeralaതോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യു​​​ഡി​​​എ​​​ഫി​​​ന്‍റെ സ​​​മ​​​രം

തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യു​​​ഡി​​​എ​​​ഫി​​​ന്‍റെ സ​​​മ​​​രം

സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യും കാ​​​യ​​​ലും കൈ​​​യേ​​​റി​​​യ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ണ്‍​ഗ്ര​​​സും യു​​​ഡി​​​എ​​​ഫും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തും. 29ന് ​​​ആ​​​ല​​​പ്പു​​​ഴ ഡി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ള​​​ക്ട​​​റേ​​​റ്റ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. 30നു ​​​രാ​​​വി​​​ലെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ചേ​​​രും. വൈ​​​കു​​​ന്നേ​​​രം കു​​​ട്ട​​​നാ​​​ട് പൂ​​​പ്പ​​​ള്ളി ജം​​​ഗ്ഷ​​​നി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ യോ​​​ഗം ചേ​​​രും. യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളെ​​​ല്ലാം യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു. കൈ​​​യേ​​​റ്റം ന​​​ട​​​ന്ന പ്ര​​​ദേ​​​ശം ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​വി​​​ടെ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ര​​​ണ്ടാം​​​ഘ​​​ട്ട സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ൾ പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​തി​​നി​​ടെ, മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ റി​​​സോ​​​ർ​​​ട്ടി​​​നാ​​​യി നെ​​​ൽ​​​വ​​​യ​​​ൽ-ത​​​ണ്ണീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ലം​​​ഘി​​​ച്ചു ഭൂ​​​മി കൈ​​​യേ​​​റി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ന്ത്രി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല റ​​​വ​​​ന്യു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നു ക​​​ത്തു ന​​​ൽ​​​കി. കാ​​​യ​​​ൽ കൈ​​​യേ​​​റി​​​യെ​​​ന്നു തോ​​​മ​​​സ് ചാ​​​ണ്ടിത​​​ന്നെ സ​​​മ്മ​​​തി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​സെ​​ടു​​ക്ക​​ണം. നെ​​​ൽ​​​വ​​​യ​​​ൽ-ത​​​ണ്ണീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌ഷ​​​ൻ 23, 24 അ​​​നു​​​സ​​​രി​​​ച്ചു കാ​​​യ​​​ൽ കൈ​​​യേ​​​റി മ​​​ണ്ണി​​​ട്ടു നി​​​ക​​​ത്തി​​​യ​​​വ​​​ർ​​​ക്കു ര​​​ണ്ടു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​ക്ഷ ല​​​ഭി​​​ക്കാം. പ​​​രാ​​​തി ആ​​​ർ​​​ഡി​​​ഒ വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ട്ട ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു കേ​​​സെ​​​ടു​​​ക്ക​​​ണം. സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി കൈ​​​യേ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ മ​​​ണ്ണു മാ​​​റ്റി​​​ത്ത​​​രാ​​​മെ​​​ന്ന മ​​​ന്ത്രി​​​യു​​​ടെ വാ​​​ദം വി​​​ചി​​​ത്ര​​​മാ​​​ണെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

ബ​​​ന്ധുനി​​​യ​​​മ​​​ന കേ​​​സി​​​ൽ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണ്. പോ​​​ലീ​​​സ് മേ​​​ധാ​​​വി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി തു​​​ട​​​രു​​​ന്ന​​​ത് അ​​​ധാ​​​ർ​​​മി​​​ക​​​മാ​​​ണ്. ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ മാ​​​ധ്യ​​​മസ്ഥാ​​​പ​​​ന​​​ത്തി​​​നു നേരേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​ട്ട് ഒ​​​രാ​​​ളെപ്പോ​​​ലും അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​യി​​​ട്ടി​​​ല്ല. കു​​​ണ്ട​​​റ അ​​​ലി​​​ൻ​​​ഡ് സോ​​​മാ​​​നി ഗ്രൂ​​​പ്പി​​​നു കൈ​​​മാ​​​റാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം നി​​​ക്ഷി​​​പ്ത താ​​​ത്പ​​​ര്യ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നും ചെന്നിത്തല ആ​​​രോ​​​പി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ ജി​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച​​ശേ​​​ഷം തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ മ​​​ന്ത്രി​​പ​​​ദ​​​ത്തി​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​മെ​​​ടു​​​ത്താ​​​ൽ മ​​​തി​​​യെ​​​ന്ന സി​​​പി​​​എ​​​മ്മി​​​ലെ ധാ​​​ര​​​ണ​​​യെ തു​​​ട​​​ർ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മൗ​​​ന​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി ഭൂ​​​മി കൈ​​​യേ​​​റി​​​യെ​​​ന്ന് അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ബോ​​​ധ്യ​​​മാ​​​യാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണു സി​​​പി​​​എം നി​​​ല​​​പാ​​​ട്. എ​​​ന്നാ​​​ൽ, നി​​​ര​​​പ​​​രാ​​​ധി​​​യെ​​​ങ്കി​​​ൽ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​മെ​​ന്നും അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് വ​​​രു​​​ന്ന​​​തു വ​​​രെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​രു​​​തെ​​​ന്നു​​മാ​​​യി​​​രു​​​ന്നു പാ​​​ർ​​​ട്ടി​​​യു​​​ടെ പൊ​​​തു​​​നി​​​ല​​​പാ​​​ട്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് വ​​​രു​​​ന്ന​​​തു വ​​​രെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നു മു​​​തി​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്.

എ​​​ന്നാ​​​ൽ, ക​​​ള​​​ക്ട​​​റു​​​ടെ പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ത​​​ന്നെ കൈ​​​യേ​​​റ്റം സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​ന്ന​​​തു വ​​​രെ മ​​ന്ത്രി മാ​​​റി​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്ന വാ​​​ദ​​​വും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ സി​​​പി​​​എം സ​​​മി​​​തി യോ​​​ഗ​​​ങ്ങ​​​ൾ ചേ​​​രു​​​ന്നു​​​ണ്ട്. ഇ​​​തി​​​ലും തോ​​​മ​​​സ് ചാ​​​ണ്ടി വി​​​ഷ​​​യം ച​​​ർ​​​ച്ച​​​യാ​​​യേ​​​ക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments