പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ വഴി ആയുധങ്ങൾ കടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. എ.കെ 47, ഗ്രനേഡ്, സാറ്റലെറ്റ് ഫോൺ അടക്കം 80 കിലോഗ്രാം ആയുധങ്ങൾ കടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭാരം കൂടിയ സാധനങ്ങൾ വഹിക്കാൻ ശേഷിയുള്ള ചൈനീസ് ഡ്രോണുകളാണ് ആയുധക്കടത്തിന് ഉപയോഗിച്ചത്. ഈ മാസത്തിൽ 10 ദിവസങ്ങളിൽ അഞ്ച് കിലോഗ്രാം വീതം ആയുധങ്ങൾ കടത്തിയതായാണ് ലഭിക്കുന്ന വിവരം. പാകിസ്താനിൽ നിന്ന് പഞ്ചാബിലേക്കാണ് ആയുധങ്ങൾ കടത്തിയത്. ഖലിസ്ഥാൻ സംഘടനകളാണ് സംഭവത്തിന് പിന്നില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ആയുധക്കടത്തിന് പാക് ചാരസംഘടന ഐ.എസ്.ഐയുടെ സഹായം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.സെപ്റ്റംബർ അഞ്ചിന് പഞ്ചാബിലെ ടാൻടറനിൽ നടന്ന സ്ഫോടനത്തെ കുറിച്ച് നടത്തിയ അന്വേഷണമാണ് ആയുധക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. ഈ സംഭവത്തിൽ നാല് ഖലിസ്ഥാൻ തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും 10 ലക്ഷം രൂപയുടെ കള്ളവോട്ടും ലഭിച്ചിരുന്നു.
ഡ്രോൺ വഴി ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്
RELATED ARTICLES