Friday, March 29, 2024
HomeNationalചാവേര്‍ ആക്രമണങ്ങള്‍;വ്യോമസേനാ താവളങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം

ചാവേര്‍ ആക്രമണങ്ങള്‍;വ്യോമസേനാ താവളങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം

രാജ്യത്തിന്‍റെ വടക്കേ അറ്റത്തുള്ള വ്യോമസേനാ താവളങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശ്രീനഗര്‍, അവന്തിപ്പോറ, ജമ്മു, പത്താന്‍കോട്ട്, ഹിന്‍ഡന്‍ എന്നീ വ്യേമസേനാ താവളങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഒാറഞ്ച് ലെവല്‍ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചതെന്ന് േകന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പാക് തീവ്രവാദ സംഘടന ജെയ്ഷെ മുഹമ്മദിന്‍റെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നടപടി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂര്‍ സുരക്ഷാ സംവിധാനം വിലയിരുത്തണമെന്നാണ് നിര്‍ദേശം.
എട്ട് മുതല്‍ പത്ത് വരെ ജെയ്ഷെ തീവ്രവാദികള്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചേക്കുമെന്നാണ് വിവരം. ജമ്മു കശ്മീരിലെ വ്യോമസേനാ താവളങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments