Sunday, October 13, 2024
HomeNationalനരേന്ദ്ര മോദിയെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധിക്കാന്‍ ജെയ്ഷെ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധിക്കാന്‍ ജെയ്ഷെ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

ജെയ്ഷെ ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധിക്കാന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കേന്ദ്രആഭ്യന്തമന്ത്രാലയത്തിന് ഇതിന്റെ വിവരം ഇതിനോടകം നല്‍കിക്കഴിഞ്ഞു.രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍ പ്രധാനമന്ത്രിയെയും അജിത് ഡോവലിനെയും കശ്മീര്‍ പുന:സംഘടനക്കെതിരെ രാജ്യത്തിന് മറുപടി നല്‍കുന്നതിന് അപായപ്പെടുത്താന്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ മേജര്‍ ജെയ്ഷെ മൊഹമ്മദുമായി സഹകരിക്കുന്നുവെന്നതാണ്.

30 നഗരങ്ങളില്‍ രാജ്യത്ത് ജാഗ്രത നിര്‍ദേശം നല്‍കി കഴിഞ്ഞു. അജിത് ഡോവലിന് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 30 ചാവേറുകളെ ജയ്ഷെ മുഹമ്മദ് ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ തയ്യാറാക്കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്.

രാജ്യത്തിന്‍റെ പല ഭാഗത്തും കശ്മീരിലെ സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട, ജയ്പൂര്‍, ഗാന്ധി നഗര്‍, കാണ്ഡപൂര്‍, ലക്നൗ അടക്കമുള്ള നഗരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments