Friday, March 29, 2024
HomeNationalവിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഡോക്ടറെ കാണാനെത്തി

വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഡോക്ടറെ കാണാനെത്തി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലാവുകയാണ്.ഇത്തവണ ഇരുവരും ഡോക്ടറെ കാണാനെത്തിയപ്പോഴുള്ള ചിത്രമാണ് തരംഗമാകുന്നത്. മുംബൈയിലെ ഡോ. ജുവല്‍ ഗമാഡിയയെ കാണാനാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇരുവര്‍ക്കും ഒപ്പമുള്ള ഫോട്ടോ ജുവല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. അക്യുപങ്ചര്‍ വിദഗ്ധനാണ് ഡോ ജുവല്‍.ബോളിവുഡ് താരങ്ങളുടെ ഏറെ പ്രിയപ്പെട്ട ഡോക്ടറുമാണ് ഇദ്ദേഹം.ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, കത്രീന കൈഫ് തുടങ്ങിയവര്‍ ഡോക്ടറുടെ നിത്യ സന്ദര്‍ശകരാണ്.കോഹ്‌ലിയും അനുഷ്‌കയും ഒരുമിച്ചെത്തിയ പരസ്യം ഇക്കഴിഞ്ഞയിടെ ഏറെ ശദ്ധയാകര്‍ഷിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഒരുമിച്ചുള്ള ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments