Tuesday, February 18, 2025
spot_img
HomeNationalഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 9 നും 14 നും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 9 നും 14 നും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 9 നും 14 നും രണ്ട് ഘട്ടങ്ങളിലായാണ് പോളിങ്ങ്. വോട്ടെണ്ണല്‍ 18ന് നടക്കും. എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും.

അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ചു കൊണ്ട് നേരത്തെ പ്രഖ്യാപിക്കാതെ മാറ്റിവച്ച ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തീയതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അചൽ കുമാർ ജ്യോതിയാണ് പ്രഖ്യാപിച്ചത് . ഡിസംബർ ഒന്പതിനും 14നുമായി രണ്ടു ഘട്ടമായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 18നാണ് വോട്ടെണ്ണൽ. ഗുജറാത്തിനൊപ്പം കാലാവധി തീരുന്ന ഹിമാചൽപ്രദേശിൽ നവംബർ 9ന് വോട്ടെടുപ്പ് നടക്കും. ഈ മാസം 13ന് ഹിമാചലിലെ തിരഞ്ഞെടുപ്പ് തീയതി കമ്മിഷൻ പ്രഖ്യാപിച്ചെങ്കിലും ഗുജറാത്തിലേത് വെളിപ്പെടുത്തിയിരുന്നില്ല. ഗുജറാത്തിലെ വോട്ടെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി കോൺഗ്രസിൽ നിന്നും മറ്റു പാർട്ടികളും നിന്നും രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു.

നവംബർ പകുതിയോടെ മഞ്ഞ് വീഴ്ച രൂക്ഷമാകുന്നതിനാൽ വോട്ടെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് നേരത്തെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഹിമാചലിനൊപ്പം ഗുജറാത്തിലെ തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് രണ്ട് മാസം മുൻപേ നിലവിൽ വരുമെന്നും കമ്മിഷൻ നിലപാടെടുത്തിരുന്നു. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഇത് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രംഗത്തുവന്നത്. ഹിമാചൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ ഗുജറാത്തിൽ എത്തുകയും വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രം ഉപയോഗിക്കുമെന്നും അചൽ കുമാർ ജ്യോതി പറഞ്ഞു.

ജനുവരി 22ന് കാലാവധി തീരുന്ന ഗുജറാത്ത് നിയമസഭയിൽ 182 സീറ്റുകളാണുള്ളത്. ഗുജറാത്തിൽ ഭരണം നിലനിറുത്താൻ ബി.ജെ.പി ശ്രമിക്കുന്പോൾ പ്രതിപക്ഷ പാർട്ടികളെ കൂട്ടുപിടിച്ച് ഭരണം തിരിച്ചു പിടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments